നബി കുടുംബം കേരളത്തില്‍

Admin February 25, 2020 No Comments

നബി കുടുംബം കേരളത്തില്‍

കേരളത്തിലെത്തിയ നബി കുടുംബങ്ങള്‍ രണ്ട് വിഭാഗങ്ങളാണ്. പഴയ സോവിയറ്റ് റഷ്യയിലെ, നിലവില്‍ ഉസ്ബക്കിസ്ഥാനിന്‍റെ ഭാഗമായ ബൂഖാറയില്‍ നിന്ന് വന്നവരും യമനിലെ ഹളര്‍മഹത്തില്‍ വന്നവരും. ബുഖാറയില്‍ നിന്ന് വന്നവരുടെ പിന്‍മുറക്കാര്‍ ബുഖാരി എന്ന പേരില്‍ അറിയപ്പെടുമ്പോള്‍ ഹളര്‍മനത്തില്‍ നിന്ന് വന്നവരെ ഹള്റമികള്‍ എന്നാണ് വിശേഷിപ്പിക്കാറുളളത്. കേരളത്തിലെത്തിയ ഹള്റമികളില്‍ വ്യത്യസ്ത ഖബീലകളില്‍ നിന്നുളളവരുണ്ട്. ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവരെല്ലാം മലയാളക്കരയിലെത്തിയത് എന്നു കാണാം. കേരളത്തിന് വ്യത്യസ്ത രാഷ്ട്രങ്ങളുമായുളള നൂറ്റാണ്ടുകള്‍ പഴക്കമുളള കച്ചവടബന്ധം ഈ ആഗമനത്തിന്‍റെ വഴി എളുപ്പമാക്കുകയും ചെയ്തു.

ബുഖാരീ സാദാത്തുകള്‍
ലഭ്യമായ രേഖകള്‍ പ്രകാരം കേരളത്തിലെത്തിയ ആദ്യത്തെ ബുഖാരീ ഖബീലാംഗം സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരിലാണ്. ഹി.928, എ.ഡി 1521ലാണ് കേരള തീരമാണിയുന്നത്. സോവിയറ്റ് റഷ്യയിലെ ബുഖാറയില്‍ നിന്നു തന്നെയാണ് അദ്ദേഹം കേരളത്തിലേക്ക് പുറപ്പെട്ടത്. ഹി.977 ല്‍ വഫാത്തായ അദ്ദേഹത്തിന്‍റെ ഖബ്ര്‍ സ്ഥിതി ചെയ്യുന്നത് കണ്ണൂര്‍ ജില്ലിയിലെ വളപ്പട്ടണത്ത് കക്കുളങ്ങര പളളിയോട് ചേര്‍ന്നാണ്.
അദ്ദേഹത്തിന്‍റെ പുത്രന്‍ സയ്യിദ് ഇസ്മാഈല്‍ ബുഖാരി (ഇസ്മാഈല്‍ അക്ബര്‍) വളപട്ടണത്ത് നിന്ന് കൊച്ചിയിലേക്ക് പോയി. ലോകഹെറിറ്റേജ് ഭൂപടത്തില്‍ സ്ഥാനം പിടിച്ച മട്ടാഞ്ചേരിയിലെ ചെമ്പിട്ടപളളി അദ്ദേഹത്തില്‍ ആകൃഷ്ടനായി ഇസ്ലാം സ്വീകരിച്ച ഒരു ജൂത കച്ചവടക്കാരന്‍റെ സഹായത്താല്‍ നിര്‍മ്മിച്ചതാണ്. കൊച്ചിയില്‍, അദ്ദേഹത്തിന്‍റെ പ്രബോധന പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് നിരവധിയാളുകള്‍ ഇസ്ലാം സ്വീകരിക്കുകയുണ്ടായി. ഹിജ്റ 1021-ലാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്.
സയ്യിദ് ഇസ്മാഈല്‍ ബുഖാരി വളപട്ടണത്ത് നിന്ന് വിവാഹം കഴിക്കുകയും അതില്‍ മൂന്ന് സന്താനങ്ങള്‍ ജനിക്കുകയും ചെയ്തു. സയ്യിദ് അഹ്മദ് ബുഖാരി, സയ്യീദ് മുഹമ്മദ് ബുഖരാരി, സയ്യിദ് ബാഫഖ്റുദ്ദീന്‍ ബുഖാരി എന്നിവരാണവര്‍ അവരിലൂടെയാണ് കേരളത്തിലെ ബുഖാരീ കൈവഴികള്‍ രൂപപ്പെട്ടത്.
ആദ്യമായി കേരളത്തിലെത്തിയ നബി കുടുംബമായതിനാല്‍ ബുഖാരീ സാദാത്തുക്കളായ കേരളത്തില്‍ കൂടുതലുളളത്. തൃശൂര്‍ ജില്ലയിലെ ചാവക്കാട്ട് ബുഖാം കടപ്പുറം എന്ന ജില്ലയിലെ കൊന്നാര് എന്ന സ്ഥലത്ത് ബുഖാറീ സാദാത്തുക്കള്‍ക്ക് വേണ്ടി മാത്രം ഒരു മഹല്ല് സംവിധാനം നിലനില്‍ക്കുന്നതും കേരളത്തില്‍ ബുഖാരീ സാദാത്തുക്കള്‍ എത്രമാത്രം വ്യാപകമാണ് എന്നതിന്‍റെ തെളിവുകളാണ്. കേരളത്തിലെ ഇസ്ലാമിക നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ബുഖാരീ സയ്യിദന്‍മാരുടെ സാന്നിധ്യം എല്ലാവര്‍ക്കും ബോധ്യമുളളതാണല്ലോ ?

ഹള്റമികള്‍
യമനിലെ ഹളര്‍മനത്തില്‍ വേരുകളുളള സയ്യിദ് കുടുംബങ്ങളാണ് ഹള്റമികള്‍ എന്നറിയപ്പെടുന്നത്. കേരളത്തിലെത്തിയ ഹള്റമികള്‍ വ്യത്യസ്ത ഖബീലക്കാരായതിനാല്‍ ഹള്റമികള്‍ എന്ന് പറയാതെ അതാത് ഖബീലകളിലേക്ക് ചേര്‍ത്താണ് അവരെ വിളിക്കപ്പെടുന്നത്. ഹള്റമികളായ സയ്യിദന്‍മാരില്‍ നിന്ന് കേരളത്തില്‍ വ്യാപിച്ച ഖബീലകള്‍ നിരവധിയുണ്ട്.
1. ശിഹാബ് തങ്ങള്‍മാര്‍
ഹി.887ല്‍ ഹളര്‍മനത്തില്‍ ജനിച്ച മഹാനാണ് സയ്യിദ് അഹമ്മദ്. ആദരപൂര്‍വ്വം ശിഹാബുദ്ദീന്‍ എന്നാണ് അദ്ദേഹത്തെ വിളിച്ചു പോന്നിരുന്നത്. അവരുടെ സന്താനപരമ്പര ശിഹാബുദ്ദീന്‍ എന്നതിന്‍റെ ചുരുക്കപ്പേരായ ശിഹാബ് എന്നാണ് അറിയപ്പെട്ടത്. ഈ സന്താനപരമ്പരയിലെ സയ്യിദ് ശിഹാബുദ്ദിന്‍ എന്നതിന്‍റെ ചുരുക്കപ്പേരായ ശിഹാബ് എന്നാണ് അറിയപ്പെട്ടത്. ഈ സന്താനപരമ്പരയിലെ സയ്യിദ് ശിഹാബുദ്ദീന്‍ അലിച്ചുല്‍ ഹള്റമി ഹി.1181 ല്‍ കേരളത്തിലെത്തി വളപട്ടണത്ത് താമസമാക്കി. പ്രസിദ്ധമായ അറക്കല്‍ രാജകുടുംബത്തില്‍ നിന്ന് വിവാഹം ചെയ്തു. ആ ദാമ്പത്യത്തില്‍ സയ്യിദ് ഹുസൈന്‍ ശിഹാബുദ്ദീന്‍, സയ്യിദ് അബ്ദുല്ല ശിഹാബുദ്ദീന്‍ എന്നീ രണ്ട് പുത്രന്‍മാര്‍ ജനിച്ചു. സയ്യിദ് അബ്ദുല്ല ചെറുപ്പത്തില്‍ മരണപ്പെട്ടു.
ഹി.1212 ല്‍ വഫാത്തായ സയ്യിദ് അലിച്ചുല്‍ ഹള്റമിയുടെ മകന്‍, ഹി.1235 ല്‍ വഫാത്തായ സയ്യിദ് ഹുസൈന്‍ ശിഹാബുദ്ദീന്‍ എന്നവരുടെ സന്താനപരമ്പരയാണ് ശിഹാബ് തങ്ങള്‍മാര്‍ സയ്യിദ് ഹുസൈന്‍ ശിഹാബുദ്ദീന്‍ എന്നവരുടെ മകന്‍ സയ്യിദ് മുഹ്ളാര്‍ തങ്ങള്‍ മലപ്പുറത്തെ ബുഖാരീ കുടുംബത്തില്‍ നിന്ന് വിവാഹം ചെയ്തു. അതില്‍ ജനിച്ച മകനാണ് സ്വാതന്ത്ര്യ സമര സേനാനി സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങള്‍. അദ്ദേഹത്തിന്‍രെ മകന്‍ സയ്യിദ് മുഹമ്മദ്കോയഞ്ഞിക്കോയ തങ്ങളുടെ മകനാണ് പണാക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍.
2. മൗലദവില
ഹളര്‍മനത്തിലെ സയ്യിദ് മുഹമ്മദ് മനലദ്ദവില എന്നവരുടെ സന്താനപരമ്പരയാണ് മനലദ്ദവില ഖബിലയിലെ സയ്യിദന്‍മാര്‍. അദ്ദേഹത്തിന്‍റെ സന്താനപരമ്പരയില്‍പ്പെട്ട മമ്പുറം സയ്യിദ് അലവി തങ്ങള്‍ ഹി.1183 ല്‍ കേരളത്തിലെത്തിയതോടെയാണ്. ഈ ഖബീലയുടെ കേരളീയ ചരിത്രം ആരംഭിക്കുന്നത്. മമ്പുറം തങ്ങളുടെ മകന്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങളെ എ.ഡി.1852 ല്‍ ബ്രിട്ടീഷുകാര്‍ നാടുകടത്തിയതിനാല്‍ അവരുടെ പരമ്പര ഇന്ന് കേരളത്തിലില്ല. അറേബ്യന്‍ രാജ്യങ്ങളിലും സിറിയയിലെ ലാദിഖിയ്യിലും അവര്‍ അധിവസിക്കുന്നു.
3. ജിഫ്രി
ജിഫ്രി എന്നും ജുഫിരി എന്നും ഈ ഖബീല അറിയപ്പെടുന്നു. ഹളര്‍മനത്തില്‍ ജനിച്ച സയ്യിദ് ശൈഖ് ജിഫ്രി ഹി.1159 ല്‍ കോഴിക്കോടെത്തി. അദ്ദേഹത്തിന് സയ്യിദ് അബ്ദുല്ല എന്ന ഒരു കുട്ടി ജനിച്ചു. അവരിലൂടെ ഒരു ജിഫ്രി പരമ്പര കേരളത്തിലുണ്ടായി.
ഹി.1161 ല്‍ സയ്യിദ് ഹസന്‍ ജിഫ്രി ഹളര്‍മനത്തില്‍ നിന്ന് കോഴിക്കോടെത്തി പിന്നീട് മമ്പുറത്ത് താമസമാക്കി അദ്ദേഹത്തിന്‍റെ പരമ്പരയിലൂടെയും ജിഫ്രീ സാദാത്തുക്കള്‍ കേരളത്തില്‍ നിലനില്‍ക്കുന്നു. സയ്യിദ് ഹസന്‍ ജിഫ്രി തങ്ങളുടെ മകള്‍ ഫാത്വമി ബീവിയെ മമ്പുറം തങ്ങള്‍ വിവാഹം ചെയ്തിരുന്നു.
ഈ രണ്ടും പേരുടേതുമല്ല, ഒരു പരമ്പരയില്‍ കൂടി ജിഫ്രീ ഖബീല കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. 1239 ല്‍ ഹളര്‍മനത്തില്‍ നിന്ന് കോഴിക്കോടെത്തിയ സയ്യിദ് ഹുസൈന്‍ ജിഫ്രി തങ്ങളുടെ പരമ്പരയാണിത്. കൊടിഞ്ഞിയില്‍ താമസമാക്കിയ തങ്ങളുടെ ഖബറും അവിടെത്തന്നെയാണ്.
4. ഹൈദറൂസ്
രണ്ട് പരമ്പരയിലൂടെയാണ് ഹൈദറൂസ് സാദാത്തുക്കള്‍ കേരളത്തില്‍ നിലനില്‍ക്കുന്നത്. ഒന്നാമതായി ഹളര്‍മനത്തിലെ തരീമില്‍ നിന്ന് ഹി.1157 ല്‍ കോഴിക്കോട്ടെത്തിയ സയ്യിദുല്‍ ഖുതുബ് അബ്ദുര്‍ റഹ്മാന്‍ ഹൈദറൂസിലിലൂടെയാണ്. അദ്ദേഹത്തിന്‍റെ ഖബര്‍ പൊന്നാനിയിലാണ്. രണ്ടാമത്തേത് ഹി.1180 ല്‍ സൂറത്തില്‍ നിന്ന് കേരളത്തിലെത്തിയ സയ്യിദ് അലിച്ചൂര്‍ ഹെദറൂസിലൂടെ പരമ്പരയിലൂടെയാണ്. ഹി.1270 ല്‍ വഫാത്തായ അദ്ദേഹത്തിന്‍രെ ഖബര്‍ വെളിയങ്കോട്ടാണ് സ്ഥിതി ചെയ്യുന്നത്.
5. ബാഫഖീഹ്
കേരളത്തില്‍ ഈ ഖബീല ബാഫഖി എന്നാണ് അറിയപ്പെടുന്നത്. ബാഫഖിഹ് എന്നാല്‍ കര്‍മശാസ്ത്ര പണ്ഡിതന്‍രെ പുത്രന്‍ എന്നാണ്. ഹളര്‍ മനത്തില്‍ നിന്ന് കേരളത്തിലെത്തിയ ഈ ഖബീലയുടെ പൂര്‍വ്വപിതാക്കളില്‍ വിശ്രുതനായ ഒരു കര്‍മശാസ്ത്ര വിശാരദനുണ്ടായിരുന്നതിനാലാണ് ഈ പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു. എ.ഡി.1770 ല്‍ ഹളര്‍മനത്തില്‍ നിന്ന് കേരളത്തിലെത്തിയ സയ്യിദ് അഹ്മദ് ബാഫഖീഹാണ് ഈ പരമ്പരയുടെ കേരളീയ ചരിത്രത്തിന്‍റെ തുടക്കക്കാരന്‍. സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ബാഫഖി തങ്ങളും സയ്യിദ് അലി ബാഫഖി തങ്ങളും ഈ പരമ്പരയിലെ പ്രമുഖരാണ്.
6. ബാഅലവി
മുഹമ്മദ് ബാഖിര്‍ മകന്‍ ജഅ്ഫര്‍ സ്വാദിഖ് മകന്‍ ഈസ മകന്‍ ഉബൈദുല്ല മകന്‍ അലവി എന്നവരുടെ സന്താനപരമ്പരയാണ് ബാഅലവി എന്നറിയപ്പെടുന്നത്. യമനില്‍ പേരുകളുളള ഈ ഖബീലയുെട കേരളത്തിലെ ചരിത്രം. മക്കയില്‍ നിന്ന് കേരളത്തിലേക്കു വന്ന അലി അഹമ്മദ് ബാഅലവിയിലേക്കാണ് എത്തിച്ചേരുന്നത് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ ഈ ഖബീലയില്‍പ്പെട്ട ആളാണ്.
7. ജമലുകല്ലെല്‍
ഇന്തോനേഷ്യയിലെ ദ്വീപ് സമൂഹമായ അയ്യയില്‍ നിന്ന് ഹി. 1185 ല്‍ കേരളത്തിലെത്തിയ സയ്യിദ് ഖുതുബ് ജമലുല്ലൈല്‍ എന്നവരുടെ പരമ്പരയാണിത്. കേരളത്തില്‍ ജമലുല്ലൈലി എന്ന പേരിലാണ് ഈ ഖബില അറിയപ്പെടുന്നത്.

8. അഹ്ദല്‍
ഹളര്‍മനത്തില്‍ നിന്ന് കേരളത്തിലെത്തിയ സയ്യിദ് അബ്ദുര്‍ റഹ്മാന്‍ അഹ്ദലിന്‍റെയും പിന്നീട് വന്ന സയ്യിദ് അബ്ദുല്ല എന്നവരുടെ പരമ്പകളാണ് കേരളത്തിലെ അഫ്ദല്‍ സാദാത്തുക്കള്‍.
9. ഐദിദ്
ഹി.1273 ല്‍ തരീമില്‍ ജനിച്ച സയ്യിദ് അബ്ദുല്ല ഐദിദ് എന്നവരുടെ കേരളത്തിലേക്കുളള ആഗമനത്തോടെ സ്ഥാപിതമായ ഖബീലയാണിത്.
10. വഹ്ത്
ഹി. 1080 ല്‍ തരീമില്‍ ജനിച്ച സയ്യിദ് ജലാലുദ്ദിന്‍ മുഹമ്മദ് വഹ്ത് എന്നവര്‍ കേരളത്തിലെത്തിയതോടെ ഈ ഖബീല കേരളത്തില്‍ ആരംഭം കുറിച്ചു.
11. അശ്ശാത്വിരി
ഹളര്‍മനത്തില്‍ വേരുകളുളള സയ്യിദ് അബ്ദുര്‍ റഹ്മാന്‍ അശ്ശാത്വിരി പ്രബോധനം ലക്ഷ്യംവെച്ച് കേരളത്തില്‍ വന്നതോടെയാണ് ഈ ഖബീലയുടെ കേരളീയ ചരിത്രം ആരംഭിക്കുന്നത്. പിന്നീട് അദ്ദേഹത്തിന്‍രെ അനുജന്‍ മുഹമ്മദ് ശാത്വിരിയും കേരളത്തിലെത്തി. രണ്ടു പേരും ആഫ്രിക്കയില്‍ നിന്ന് മലയാളക്കരയിലെത്തിയത്. ഈ രണ്ടു സാദാത്തുക്കളുടെ സന്താനപരമ്പരയിലായി ശാത്വിരി ഖബീല ഇവിടെ നിലനില്‍ക്കുന്നു.
12. ബാഹസന്‍
ഹി.1131 ല്‍ യമനില്‍ ജനിച്ച മുഹമ്മദുല്‍ യമനി അല്‍ ബാഹുസൈനി കേരളത്തില്‍ വന്നു അദ്ദേഹത്തിന്‍റെ പരമ്പരയാണ് ബാഹസന്‍.
13. മുസാവ
ഹി.1187 ല്‍ തരീമില്‍ ജനിച്ച സയ്യിദ് അബ്ദുര്‍ റഹ്മാന്‍ മുസാവ കേരളത്തില്‍ വന്നതോടെയാണ് ഈ ഖബില നിലവില്‍ വന്നത്.
മേല്‍പ്പറഞ്ഞ ഖബീലകളെ കൂടാതെ ആലൂബില്‍ ത്ഥഖീഹ്, ആലുംഫഖീഹ്, അല്‍ഹദാദ്, ജീലാനി, ആലുമുഖൈബില്‍, മശ്ഹൂര്‍, ആലുഷില്ലി, ആലുസ്സാഹിര്‍, ആലുജുനൈദ്, ആലുല്‍ ഹബ്ശി, ആലുമനലാ ഖൈല, ആലുബാ ശയ്ബാന്‍, ആലുദഹബ്, ആലുമുശയ്യഖ്, സഖാഫ്, ആലുല്‍ഹാദി, ആലുല്‍ മുനവ്വര്‍, ആലുല്‍ഹസനി, ബഅബുദ്, ഖുദ്സി, രിഫാഈ, മഖ്ദി, തുറമ്പ് എന്നീ ഖബീലകളും കേരളത്തിലുണ്ട്.

Leave a Reply