മുഹമ്മദ് (സ) : മാനവകുലത്തിന് അനുഗ്രഹ വര്‍ഷം

Admin February 27, 2020 No Comments

മുഹമ്മദ് (സ) : മാനവകുലത്തിന് അനുഗ്രഹ വര്‍ഷം

പ്രപഞ്ചത്തിലെ ഓരോ ബിന്ദുവിനും അനുഗ്രഹമായിട്ടാണ് പ്രവാചകര്‍ (സ) യുടെ നിയോഗം. ധാര്‍മ്മികാന്ധരായ ഒരു ജനതയെ സംസ്കാരത്തിന്‍റെ പ്രതിരൂപങ്ങളായി വാര്‍ത്തെടുത്ത തിരുദൂതരുടെ കര്‍മ്മമണ്ഡലങ്ങള്‍ ഒരു പാഠ പുസ്തമാണ്. സത്യസരണിയിലേക്ക് അടുക്കാനും സത്ചിന്തകള്‍ ഉള്‍ക്കൊള്ളാനും സത്ഉദ്യമങ്ങളിലേക്ക് സജീവമാകാനും പ്രവാചക പാഠങ്ങള്‍ പ്രചോദനം നല്‍കും തീര്‍ച്ച. പ്രപഞ്ചാനുഗ്രഹിയായ തിരുനബി (സ)യുടെ അനുഗ്രഹ വര്‍ഷങ്ങളുടെ നാനാമുഖങ്ങളെ അനാവരണം ചെയ്യുന്ന ലഘുകൃതിയാണ് MUHAMMAD ﷺ THE BLESSING FOR MANKIND പ്രമുഖ വാഗ്മിയും ഗ്രന്ഥകാരനും ത്വയ്ബ സെന്‍റര്‍ ഡയറക്ടറുമായ ഡോ. മുഹമ്മദ് ഫാറൂഖ് നഈമിയാണ് ഗ്രന്ഥകര്‍ത്താവ്.

ആമുഖത്തില്‍ ഗ്രന്ഥകാരന്‍ എഴുതുന്നു:

Prophet Muhammed ﷺ was not the founder of Islam, he did not start a religion. Like his prophetic predecessors he came as a religious reformer. The prophet only maintained what they did, what they preached; not brought a new message, nor introduced a new God; but called people back to one God, and worked hard to make sure that superstitious practices and idolatry were completely uprooted from the society.

(മുഹമ്മദ് നബി (സ) ഇസ് ലാം മത സ്ഥാപകനല്ല. പ്രവാചകര്‍ ഒരു പുതിയ മതത്തിന് രൂപം കൊടുത്തിട്ടുമില്ല. പൂര്‍വികരായ പ്രവാചകരെ പോലെ മതത്തെ ഉദ്ദീപിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. മുഹമ്മദ് നബി (സ) യും അവരുടെ വാക്കുകളുടെയും പ്രവര്‍ത്തനങ്ങളുടെയും പൂര്‍ത്തീകരണമായാണ് പ്രവാചകന്‍ മുഹമ്മദ് (സ) വന്നത്. അവിടുന്ന് പുതിയ വെളിപാടുകളോ ദൈവസങ്കല്‍പ്പങ്ങളോ അവകാശപ്പെട്ടിരുന്നില്ല. പ്രത്യുത ഏക സത്യ ദൈവത്തില്‍ ജനതയെ ക്ഷണിച്ചു. അനാചാരങ്ങളും ബിംബാരാധനയും തുടച്ചു നീക്കാന്‍ അക്ഷീണം യത്നിച്ചു)

വിമര്‍ശകരുടെ ആരോപണങ്ങള്‍ക്ക് പക്വമായ മറുപടി നല്‍കിയാണ് ഗ്രന്ഥകാരന്‍ ഉള്ളടക്കത്തിലേക്ക് പ്രവേശിക്കുന്നത്. പാശ്ചാത്യ ചിന്താകരും ആംഗലേയ ഗ്രന്ഥകര്‍കര്‍ത്താക്കളും മുഹമ്മദ് നബി (സ) യെ ഇസ് ലാം മത സ്ഥാപകനായാണ് പരിചയപ്പെടുത്തുന്നത്. അവരുടെ അബദ്ധ ധരണകള്‍ക്കുള്ള തിരുത്തലായി തന്നെയാകണം ആമുഖത്തിന്‍റെ അവസാനം ഇത്തരമൊരു ഖണ്ഡിക ചേര്‍ത്തത്.

ലളിതമാണ് പുസ്തകത്തിന്‍റെ ഉള്ളടക്കം. സുപ്രധാനമായ അഞ്ച് ശീര്‍ഷകങ്ങള്‍ അടങ്ങിയതാണ് ഗ്രന്ഥത്തിന്‍റെ പ്രമേയം. ഒന്നാമത്തെ അദ്ധ്യായം തൗഹീദ്, ഏകദൈവാരാധനയെ [The worship of God alone]  പരാമര്‍ശിക്കുന്നതാണ്. അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും കാലം കഴിച്ച അറബ് ജനതയെ തൗഹീദ് എന്ന ഇലാഹീ പാതയിലേക്ക് ഉയര്‍ത്തിയ പ്രവാചകരുടെ ഉദ്യമങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന പ്രഥമാദ്ധ്യായത്തില്‍ തിരുനബി (സ) യുടെ ആദര്‍ശ ദൃഢതയെയും കാരുണ്യ സമീപനങ്ങളെയും ഭംഗിയായി വരച്ചുകാട്ടുന്നു.

ഇതാണ് പ്രവാചകന്‍ …..തിരുനബിയുടെ സമീപന മഹാത്മ്യങ്ങളാണ്  ‘This was the character of Prophet’ എന്ന രാണ്ടാം അദ്ധ്യായത്തിന്‍റെ പ്രമേയം. വിശുദ്ധ ഖുര്‍ആന്‍റെ ജീവിതാവിഷ്കാരമാണ് പ്രവാചക ജീവിതം. കര്‍മ്മങ്ങളിലൂടെ അനുയായികളെ ചിട്ടപ്പെടുത്തിയ തികഞ്ഞ നേതാവാണ് മുഹമ്മദ് (സ). മുന്‍കാല പ്രവാചകരുടെ സര്‍വഗുണങ്ങളും അന്ത്യ പ്രവാചകരില്‍ സമ്മേളിക്കുന്നു. ക്ഷമയും സഹനവും സഹവര്‍ത്തിത്വവും നീതിയും തിരുനബി (സ) ശ്രേഷ്ഠ ഗുണങ്ങളുമാണ് മുസ്ലിംകളും അമുസ് ലിംകളും ആ ദയാ വായ്പ്പുകള്‍ ഏറ്റു വാങ്ങിയ ചേതോഹരമായ ചരിത്ര നിമിഷങ്ങളെ രണ്ടാം അദ്ധ്യയം അയവിറക്കുന്നു.

സഹിഷ്ണുതയുടെ ഉദാത്ത മാതൃകയാണ് തിരുദൂതര്‍. അപരന്‍റെ വിളിക്ക് ഉത്തരം നല്‍കിയും കണ്ണീരൊപ്പിയുമാണ് പ്രവാചകര്‍ ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയത്. കലുഷിതമായ അന്തരീക്ഷങ്ങളില്‍ പോലും സമചിത്തതയോടെയാണ് തിരുനബി (സ) ഇടപെട്ടിരുന്നത്. വഴിവക്കിലെ ചെറിയ തടസ്സങ്ങള്‍ നീക്കുന്നത് പോലും പുണ്യമാണെന്ന് പ്രവാചകന്‍ പഠിപ്പിച്ചു. വിമര്‍ശകരുടെ ജല്‍പ്പനങ്ങളെ പുഞ്ചിരിയോടെ അവിടുന്ന് നേരിട്ടു. തിډയെ നډ കൊണ്ട് പ്രതിരോധിച്ചു. എല്ലാവര്‍ക്കും നډ നേര്‍ന്നു. പ്രകൃതിയെ പരിപാലിക്കാന്‍ അനുയായികളെ പഠിപ്പിച്ചു. ആത്മഹത്യയും ഭീകരവാദവും ഹിംസയും കൊടും പാപമാണെന്ന് തുറന്നടിച്ചു. സാമൂഹിക തിډകളും സാമ്പത്തിക ചൂഷണങ്ങളും പിഴുതെറിയാന്‍ സധൈര്യം മുന്നോട്ടിറങ്ങി. പ്രവാചക ജീവിതത്തിലെ സഹനപര്‍വങ്ങളുടെ അദ്ധ്യായങ്ങളാണ് മൂന്നാം അദ്ധ്യായം The patient attitude of Prophet ﷺ.

സുകൃതങ്ങളിലേക്ക് സ്വാഗതം [An invitation to noble manners] എന്ന നാലാം അദ്ധ്യായം മനുഷ്യ ജീവിതത്തിലെ നൈതികതയെ തിരുനബി (സ) പരിപോഷിപ്പിച്ച രംഗങ്ങളിലേക്കാണ് ക്ഷണിക്കുന്നത്. ഋണാത്മക ചിന്താശൈലികളെ ഉച്ഛാടനം ചെയ്യാന്‍ പ്രവാചകര്‍ സമീപിച്ച രീതികള്‍ അനുപമമാണ്. സത്ചിന്തകളും ധാര്‍മ്മിക വിജ്ഞാനങ്ങളും പ്രസരണം ചെയ്യാന്‍ തിരുനബി (സ) കാണിച്ച ഔത്സുക്യത്തെ മനോഹരമായി ഈ അദ്ധ്യായം പരാമര്‍ശിക്കുന്നു.

“മനുഷ്യരെല്ലാം ആദമിന്‍റെ പുത്രന്മാരാണ്, ആദമാകട്ടെ മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടവരാണ്’ (തിരുവചനം) . സാര്‍വത്രിക സാഹോദര്യം എന്ന മഹിതമായ മൂല്യത്തെ ഉയര്‍ത്തി പിടിക്കുന്ന The Brotherhood of all human beings  ആണ് അവസാനത്തെ അദ്ധ്യായം. കുറഞ്ഞ താളുകളും പ്രൗഢമായ പ്രമേയവുമാണ് MUHAMMAD ﷺ THE BLESSING FOR MANKIND എന്ന ഗ്രന്ഥത്തെ വേറിട്ടു നിര്‍ത്തുന്നത്. ഓരോ അദ്ധ്യായങ്ങളിലും ദാര്‍ശനികരുടെയും ചരിത്രകാരډാരുടെ ഉദ്ധരണികള്‍ സമുചിതമായി തന്നെ ചേര്‍ത്തു വായിക്കുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയില്‍ തിരുജീവിതത്തെ വായിച്ചു തുടങ്ങാന്‍ ആഗ്രഹിക്കുന്ന സത്യാന്വേഷകര്‍ക്ക് ഈ ഗ്രന്ഥം ഒരു മുതല്‍ക്കൂട്ട് തന്നെയാണ്.

Leave a Reply