നമുക്കും മുഹാജിറാകാം

നമുക്കും മുഹാജിറാകാം

തിരുനബി (സ) യുടെ ജീവിതത്തിന്റെ നിർണ്ണായകമായ ഒരു ഘട്ടത്തിന്റെ തുടക്കമായിരുന്നു നബി (സ)യുടെയും അനുയായികളുടെയും മക്കയിൽ നിന്നും മദീനയിലേക്കുള്ള പലായനം. ഇസ് ലാമിന്റെ പിന്നീടുള്ള വളർച്ചയും ഉയർച്ചയും മുന്നേറ്റവും പ്രശസ്തിയും എത്രമാത്രമായിരുന്നുവെന്ന് ചരിത്രം നമുക്ക് മുന്നിൽ കാണിച്ചുതരുന്നുണ്ട്. പ്രത്യക്ഷത്തിൽ നാമൊക്കെ കേൾക്കുകയും കാണുകയും ചെയ്യുന്ന വിധത്തിലുള്ള അഭയം തേടിയുള്ള യാത്രമാത്രമാണ് ഹിജ്റ. എന്നാൽ നാം ധരിച്ചപോലെ കേവല യാത്രയായിരുന്നില്ല തിരുനബി (സ) യുടെയും സ്വഹാബത്തിന്റെയും ഹിജ്റ. ലോകാന്ത്യം വരെ വരുന്ന വിശ്വാസി വൃന്ദത്തിന് ജീവിതത്തെ ഉടച്ചുവാർക്കാൻ പര്യാപ്തമായ നിർദ്ദേശങ്ങൾ വരച്ചുകാട്ടുന്ന പ്രതീക്ഷയും വിജയവും സമ്മാനിക്കുന്ന ചരിത്ര നിമിഷമായിരുന്നു ഹിജ്റ. നുബുവ്വത്തിന്റെ പ്രഖ്യാപനസ്ഥിരീകരണത്തിന് ഖദീജാ ബീവി തിരുനബി (സ) യെ വറക്കത്തുബ്നു നൗഫലിന്റെ സമീപമെത്തിച്ചപ്പോൾ പലവിവരണങ്ങളും നൽകിയ കൂട്ടത്തിൽ പറഞ്ഞു. താങ്കൾ ദൈവീക ദൂതനാണെന്ന തത്വങ്ങൾ പ്രചരിപ്പിക്കുമ്പോൾ തന്റെ നാട്ടുകാർ മറുനാട്ടിൽ അഭയം പ്രാപിക്കേണ്ടുന്ന അവസ്ഥയിൽ എത്തിക്കും. തിരുനബി (സ) യ്ക്ക് അത്ഭുതമുണ്ടാക്കുന്ന വിവരണമായിരുന്നു അത്. അതിന്റെ പുലർച്ചയാണ് 53-ാം വയസ്സിൽ നബി (സ)യും സംഘവും റബ്ബിന്റെ നിശ്ചയ പ്രകാരം ഹിജ്റ ചെയ്തത്.

ഇൗ മഹാ സംഭവത്തെ സ്മരിച്ചു കൊണ്ട് മദീനയിൽ ആദ്യം ഖുബാ എന്ന സ്ഥലത്തെ പള്ളിയെ കുറിച്ച് ആദ്യ തഖ് വയിലധിഷ്ടിതമായ പള്ളി-എന്ന ഖുർആനിന്റെ പ്രഖ്യാപനത്തിനെസ്മരിച്ചുകൊണ്ടുമാണ് കലണ്ടർ നിശ്ചയിച്ചപ്പോൾ ഹിജ്റവർഷത്തെ ഉമർ (റ) പരിഗണിച്ചത്. റബീഉൽ അവ്വൽ 12 നാണ് പാലായനത്തിലൂടെ നബി (സ) മദീനയുടെ പ്രാ
ന്തപ്രദേശമായ ഖുബായിൽ എത്തിച്ചേർന്നത്. എന്നാൽ കാലഗണനയുടെ തുടക്കമായ മാസമെന്ന നിലയിലാണ് മുഹർറം കൊണ്ട് ഹിജ്റ വർഷം ആരംഭിക്കപ്പെട്ടത്. നബി (സ) യുടെ സ്വഹാബാക്കൾ രണ്ട് പ്രധാനവിഭാഗമായി മാറിയതും ഇൗ മഹാസംഭവത്തെ ആസ്പദമാക്കിയായിരുന്നു. മുഹാജിറുകളും അൻസ്വാറുകളും ഹിജ്റയുടെ പൂർണ്ണ വിവരണം ഇൗ കുറിപ്പിൽ ഉദ്ദേശ്യമില്ലാത്തതിനാൽ നമുക്ക് ഹിജ്റ തരുന്ന സന്ദേശങ്ങളിൽ ചിലതുമാത്രം പരാമർശിക്കാനും നമുക്ക് ഏതെങ്കിലും തരത്തിൽ മുഹാജിറാകാൻ കഴിയുമോ എന്നും അന്വേഷിക്കാൻ ശ്രമിക്കുകയാണിവിടെ. യസ്രിബെന്ന പഴയ നാട് സുന്ദരമായ മദീനത്തുറസൂൽ ആയി പരിവർത്തിക്കപ്പെടുകയും മക്കാ നഗരംകമനീയമാകുകയും പ്രൗഢഗംഭീരമായ നിർമ്മിതികളെ കൊണ്ടു നിറഞ്ഞു നിൽക്കുകയും ഇരു ഹറമുകൾക്കിടയിൽ വിശാലമായ 4 വരിപാത നിർമ്മിക്കപ്പെടുകയും കൃത്യമായ റൂട്ട് മാപ്പുകളും വിശ്രമസങ്കേതങ്ങളും ആവശ്യമായ പ്രാഥമിക കാര്യനിർവഹണ സൗകര്യങ്ങളും ജല പാനത്തിനുള്ള സംവിധാനങ്ങളും ഒക്കെയുള്ള ഗതാഗത സൗകര്യങ്ങളുമൊക്കെ നാമിന്നു കാണുമ്പോൾ ഹിജ്റയൊന്നും വലിയ കാര്യമായ സംഭവമായി തോന്നാനിടയില്ല.

പഴയ ചരിത്രങ്ങൾ അനാവരണം നടത്തുകയും പഠിച്ചറിയുകയും ചെയ്യുമ്പോഴാണ് നമ്മുടെ മനസ്സിൽ യഥാർത്ഥ ഹിജ്റയിലൂടെ എന്തെല്ലാമാണ് സംഭവിച്ചതെന്നും എന്തെല്ലാം കഥകളും സന്ദേശങ്ങളുമാണ് ഹിജ്റയ്ക്ക് പറയാനുള്ളതെന്നും മനസ്സിലാകുകയുള്ളൂ. ഭൗതിക ജീവിതത്തിന്റെ വിജയത്തിനും ആത്മീയ ഉന്നമനത്തിനും  ഉതകുന്ന ഒട്ടനവധി പാഠങ്ങൾ ഹിജ്റ സമ്മാനിക്കുന്നുണ്ട്. ബഹുസ്വര സമൂഹത്തിൽ വിശ്വാസിയുടെ ജീവിതത്തെ ചിട്ടപ്പെടുത്തണമെന്നും ഭൗതിക സംവിധാനങ്ങളെ എപ്രകാരം ഉപയോഗിക്കണമെന്നും ചിട്ടയും മുൻകരുതലുകളും നമ്മുടെ നിത്യജീവിതത്തിൽ എത്രമാത്രം ആവശ്യമാണെന്നും ഹിജ്റ പഠിപ്പിച്ചുതരുന്നു.
മനുഷ്യൻ യാത്രകൾ പലതും നടത്തുന്നവനായതിനാൽ യാത്രയിൽ എന്തെല്ലാം കരുതലുകൾ വേണം, സഹയാത്രികർ എത്തരക്കാരാകണം, യാത്രയുടെ മറ്റു സാമഗ്രികൾ എത്ര ഗുണകരമായതായിരിക്കണം നിശ്ചയിക്കുന്ന യാത്രാമാർഗങ്ങൾ എത്ര ശ്രദ്ധയുള്ളതായിരിക്കണം ഇതെല്ലാം ഹിജ്റ പഠിപ്പിക്കുന്നുണ്ട്. തിരുനബി (സ)യും സിദ്ദീഖുൽ അക്ബർ (റ) വും യാത്രാമദ്ധ്യേ നേരിടേണ്ടിവന്ന രംഗങ്ങളെ ഒാർക്കുമ്പോൾ അല്ലാഹുവിന്റെ അടിമകളെ കുറിച്ചുള്ള ശ്രദ്ധയും റബ്ബിന്റെ സഹായവും റബ്ബിന്റെ സാമീപ്യവും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു.
വിഷമിക്കേണ്ട, അല്ലാഹു നമ്മുടെ കൂടെ തന്നെയുണ്ട്”-(9ഃ40)

ഇൗ സന്ദേശം സത്യവിശ്വാസിക്ക് ധൈര്യവും ശക്തിയും സമ്മാനി്ക്കുന്നു. തിരുനബിയെ വധിക്കുവാൻ 17 ഗോത്രത്തിലെയും പ്രതിനിധികൾ തയ്യാറായപ്പോഴും അവർക്കിടയിൽ നിന്നും നബിയെ സുരക്ഷിതമായി യാത്ര ചെയ്യിച്ച റബ്ബിന്റെ സംരക്ഷണം വിശ്വാസിക്ക് കൂടുതൽ വിശ്വാസം സമ്മാനിക്കണം. സുറാഖത്തു ബിനു മാലി്ക്കിന്റെ വാളിൽ നിന്നും സംരക്ഷണം നൽകുകയും അദ്ദേഹത്തിന്റെ ഒട്ടകത്തിന്റെ കാൽ ഭൂമിയിൽ ആഴ്ത്തിക്കൊണ്ട് തിരുനബി(സ)യെ സംരക്ഷിച്ചതും ആ സൗറു ഗുഹയിൽ ചിലന്തികളുടെയും പ്രാവിന്റെയും ചെറുചെടിയുടെയും ഫലമായി അല്ലാഹു നൽകിയ സുരക്ഷിതത്തെയും സത്യവിശ്വാസികളായ നമ്മുടെ മനസ്സിൽ സ്ഥാനം പിടിക്കണം. പ്രതിസന്ധികളിൽ റബ്ബ് കൂടെയുണ്ടെന്ന വിശ്വാസം വിശ്വാസിക്ക്പ്രതിസന്ധികളെ എല്ലാ നിലയിലും തരണം ചെയ്യാൻ പ്രാപ്തിനൽകുന്നു. ഹിജ്റയുടെ പല സന്ദേശ ങ്ങളിൽ മർമ്മപ്രധാനസന്ദേശം ഇതാണ്. ഖുർആൻ ഉദ്ദരിച്ചതു ഇൗ ഒരുസഹായത്തെയാണ്. പ്രതിസന്ധികളിൽ കൂട്ടിനുള്ളവനാണ് റബ്ബ്. വിശ്വാസിസമൂഹം ഒന്നടങ്കം ഇൗ സഹായി സംരക്ഷകനേയും മുറുകെപിടിക്കുക. സർവ്വ ശക്തനായ അല്ലാഹുവിനെഅതിരറ്റ് സ്നേഹിക്കുക. അവൻ നമ്മെ സ്നേഹിക്കും. എല്ലാ സഹായങ്ങളും നൽകുന്ന റബ്ബിനെസഹായിയായി കാണുക. അവൻ സഹായിക്കും. പ്രവാചകർ (സ) ഇബ്നു അബ്ബാസ് (റ) നോട് പറഞ്ഞു. നീ അല്ലാഹുവിനെകാത്തു കൊള്ളുക അവൻ നിന്നെകാക്കും . നീഅല്ലാഹുവിനെസൂക്ഷിക്കുക. നിന്റെ മുന്നിൽ നിനക്കവനെകണ്ടെത്താം. സന്തോഷവേളയിൽ റബ്ബിനെ നീ അന്വേഷിക്കുക. ദൂഃഖ വേളയിൽ അവൻ നിന്നെ അന്വേഷിക്കും. സഹായം റബ്ബിനോട് തേടുക. അല്ലാഹു നിശ്ചയിച്ചിട്ടില്ലാത്ത ഒരു ഉപദ്രവം നിനക്ക് ചെയ്യാൻ സമുദായം മുഴുവൻ ഒത്താലും കഴിയില്ല. അല്ലാഹു നിനക്ക് നിശ്ചയിച്ച ഗുണമല്ലാതെ ഒരു സമുദായം ഒത്തുചേർന്നാലും ഗുണം ചെയ്യാൻ കഴിയില്ല. അല്ലാഹുവിനെഅനുസരിക്കുന്ന വിഷയത്തിൽ അബൂ ഖുബൈസ് പർവ്വതത്തോളം ചെലവാക്കി യാലും അത് അമിതമല്ല. അല്ലാഹുവിനോട് അനുസരണക്കേട് ലക്ഷ്യമാക്കി ഒരു മണി ധാന്യം ചെലവു ചെയ്താലും അത് അമിതത്വമാണ്. നമുക്ക് ഹിജ്റ തരുന്ന ഇൗ പാഠത്തി്ൽ ഉറച്ചു നിന്ന് മുന്നോട്ടു പോകാൻ കഴിയണം. എന്നാൽ നമുക്ക് ആത്മീയ തലത്തിൽ ഒരു മുഹാജിറാകാം. നബി (സ) പറയുന്നു. മുഹാജിർ എന്നാൽ അല്ലാഹു വിലക്കിയവയിൽ നി്ന്നു അകന്നു നിൽക്കുന്നവരാണ് (ബുഖാരി) ഇൗ ഹദീസിന്റെ അർത്ഥതലത്തെ നാം ഉൾക്കൊള്ളാൻ ബാധ്യസ്ഥരാണ്. നമുക്ക് ചുറ്റും എന്തെല്ലാം ആഭാസങ്ങൾ ഉറഞ്ഞു തുള്ളുമ്പോഴും അശ്ലീലതകൾ വിശ്വാസി ഹൃദത്തിലും പ്രവർത്തി പദത്തിലും ഇവയിൽ നി്ന്നുള്ള പിന്തിരിഞ്ഞോട്ടം ദൃശ്യമാകണം. തെറ്റിൽ നിന്നുള്ള ഒാട്ടം നമ്മെസുരക്ഷിത സ്ഥലമായ സ്വർഗ്ഗത്തിൽ എത്തിക്കും. തെറ്റുകളുടെ ആധിക്യം മനുഷ്യനെനിരാശയിലാഴ്ത്തിക്കളയും. കറുത്തതും കഠിനവുമായ ദിനരാത്രങ്ങൾ അവന് നേരിടേണ്ടി വരും. അതിൽ നിന്ന് രക്ഷ നേടാൻ അനുഗ്രഹീതനായ സൗന്ദര്യ ജ്യോതിസായ അല്ലാഹുവിൽ അവലംബവും ആനന്ദവും കണ്ടെത്തുക.റബ്ബിന്റെ പൊരുത്തത്തിനായി റബ്ബ് കൂടെയുണ്ടെന്ന ഉറപ്പോടെ സൽകർമ്മങ്ങളിൽ മുന്നേറി റബ്ബിന്റെ നിരീക്ഷണത്തിലാണ് നാമെന്ന് മനസ്സിലാക്കി തെറ്റിൽ നിന്ന് അകലം പാലിച്ച്
നിൽക്കാൻ നാം തയ്യാറായാൽ നമുക്ക് മുഹാജിറാകം. ഇൻശാ അല്ലാഹ് . ഹിജ്റക്ക് ശേഷം ഇസ്ലാമിനെഉയർച്ചയുടെ വെന്നിക്കൊടി പാറിപ്പറന്ന പോലെ നമ്മൾ മുഹാജിറായാൽ ശേഷം ഉന്നതിയും ഉയർച്ചയും വിജയവും നമ്മെ ത്തേടിയെത്തും. ഇൻശാ അല്ലാഹ്.

Leave a Reply